Posted On
date_range Updated On
date_range റോഹിങ്ക്യന്‍ െഎക്യദാർഢ്യ സായാഹ്നം
ദോഹ: യൂത്ത് ഫോറം ഖത്തർ റോഹിങ്ക്യന്‍ ഐക്യദാർഢ്യ സായാഹ്നം സംഘടിപ്പിച്ചു. വംശവെറിയന്മാരായ ജനക്കൂട്ടം സ്വന്തം രാജ്യത്തെ പൗരന്മാരെ അതിക്രൂരമായി ഉന്മൂലനം ചെയ്യുന്നതാണ് മ്യാന്മറിലെ അറാഖാനിൽ കാണുന്നതെന്നും പ്രത്യേക വിഭാഗത്തെ വംശീയമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ ലോകസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ മീഡിയ വൺ കറസ്പോണ്ടൻറ് മുജീബ് റഹ്മാൻ പറഞ്ഞു.
യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് സമാപന പ്രഭാഷണം നടത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റിൽപറത്തി ഒരു സമൂഹത്തെ ഒന്നടങ്കം അഭയാര്ഥികളാക്കികൊണ്ടിരിക്കുമ്പോൾ ഖത്തർ പോലുള്ള ലോക രാജ്യങ്ങളുടെ സഹായങ്ങളാണ് അവർക്ക് ഏക ആശ്വാസമെന്നും ഒന്നാം ലോക രാജ്യങ്ങള്‍ അവലംബിക്കുന്ന മൗനം മാനവികതക്ക് നേരായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം ഹാളിൽ നടന്ന സംഗമത്തിന് ഷബീർ, ഇസ്മായിൽ, ആരിഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.