ഗതാഗത നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം  പുരോഗമിച്ചുകൊണ്ടിരിക്കുന്നു-  മന്ത്രി

ദോഹ:  രാജ്യത്ത് എല്ലാവിധ റോഡ്, ഗതാഗതങ്ങളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ദ് അല്‍ സുലൈത്തി. എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, റോഡുകള്‍ മറ്റ് പൊതു ഗതാഗത മാര്‍ങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രതീക്ഷിക്കുന്നതുപോലെ പുരോഗതിയുണ്ട്. അല്‍ഖോര്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്ന പത്താമത് അല്‍ഖോര്‍ ‘ഫൈ്ള- ഇന്‍’ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 
 രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യന്നതില്‍ മന്ത്രാലയം അതീവ ശ്രദ്ധയാണ് പുലര്‍ത്തി വരുന്നത്. രാജ്യത്തെ അടിസ്ഥാന വികസന ഗതാഗത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഗവണ്‍മെന്‍റ് 2017ലെ ബജറ്റില്‍ 42 ബില്യണ്‍ റിയാലാണ് ഇതിനായി നീക്കി വെച്ചത്. ഇത് ഈ വര്‍ഷത്തെ ആകെ ബജറ്റിന്‍െറ  21.2 ശതമാനമാണ്. റെയില്‍ പദ്ധതികള്‍, ഹമദ് തുറമുഖം, ലുസൈല്‍ റേഡ്, അല്‍ റയ്യന്‍ റോഡ്, ദുഖാന്‍ റോഡ്, ട്രക്കുകള്‍ക്കായുള്ള പുതിയ റിങ് റോഡ്, പുതിയ അല്‍ഖോര്‍ റോഡ് എന്നിവയക്കായി പത്ത് ബില്യണ്‍ റിയാലാണ് നീക്കി വെച്ചിരിക്കുന്നത്. 
‘ഫൈ്ള- ഇന്‍’ പരിപാടി കാണാനത്തെിയ നൂറുകണക്കിന് കാണികള്‍ വൈമാനികരുടെ  അതിസാഹസിക പ്രവൃത്തികള്‍ കണ്ട് ആവേശഭരിതരായിയിരുന്നു.
 ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഖത്തര്‍ ഫൈ്ളയിങ് ക്ളബിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തറിലെയും മറ്റു ജിസിസി രാജ്യങ്ങളിലെയും ഫൈയിംങ് ക്ളബുകള്‍ പങ്കെടുത്തു.
 പൊതുജനങ്ങള്‍ക്കും പൈലറ്റുമാര്‍ക്കും തമ്മില്‍ ഇടപെടാന്‍ മികച്ച വേദിയായ ഈ പരിപാടി വ്യോമയാന മേഖലയെ കുറിച്ചുള്ള അവബോധം നല്‍കാനും അവസരമൊരുക്കുന്നുണ്ട്. ഖത്തര്‍ എയര്‍വെയ്സും ഉരീദുവും സ്പോണ്‍സര്‍മാരായ ഫൈ്ള- ഇന്‍ പരിപാടിയില്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എല്ലാ വര്‍ഷവും എത്താറുള്ളത്. 

Tags:    
News Summary - Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.