Posted On
date_range Updated On
date_range അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചിടും
ദോഹ: അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ റയ്യാൻ റോഡിലെ എക്സിറ്റ് 5ൽ അൽ റയ്യാൻ ഇന്റർചേഞ്ചിലേക്ക് പോകുന്ന ഭാഗം താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ പ്രഖ്യാപിച്ചു.ജൂലൈ 5, 6, 7 തീയതികളിൽ പുലർച്ച 12 മുതൽ അഞ്ചുവരെ റോഡ് അടച്ചിടും. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് അടച്ചിടൽ സമയത്ത് മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്നും അഷ്ഗാൽ അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.