Posted On
date_range Updated On
date_range നവീകരണ പ്രവൃത്തികൾക്ക് റോഡ് അടച്ചിടും
ദോഹ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ ബിദ്ദ സ്ട്രീറ്റിലെ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. ഓറിക്സ് ഇന്റർചേഞ്ചിൽനിന്ന് വാദി അൽ സെയിൽ ഇന്റർചേഞ്ചിലേക്ക് പോകുന്ന റോഡ് വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണി മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെയായിരിക്കും നവീകരണ പ്രവൃത്തികൾക്കായി അടച്ചിടുക. വാഹന യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മറ്റു പാതകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.