ദോഹ: റോഡ് അറ്റകുറ്റപ്പണികൾക്കായി മിസഈദ് റോഡിൽ നിന്ന് റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് വരുന്ന മെസൈമീർ ഇന്റർചേഞ്ച് ടണൽ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂറാണ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി അടച്ചിടുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് താൽക്കാലികമായി അടച്ചിടുക. മിസഈദ് റോഡിൽനിന്ന് റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് വരുന്ന വാഹന യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.