ദോഹ: ഖത്തറിെൻറ ഏക കര അതിർത്തിയായ സൽവ പൂർണമായി അടച്ചുപൂട്ടിയതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിപ്പ് വന്നു. ഖത്തരികളായ കുടുംബങ്ങളെ സന്ദർശിക്കാൻ അതിർത്തിയിൽ എത്തിയ ഖത്തരികളെ അതിർത്തിയിൽ നിന്ന് തിരിച്ചയച്ചതായി അൽശർഖ് അറബി പത്രം റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ജൂൺ അഞ്ച് മുതൽ സൽവ അതിർത്തി വഴിയുള്ള ചരക്ക് നീക്കവും യാത്രയും പൊതുവെ വിലക്കിയിരുന്നു. എങ്കിലും ഖത്തറിലും സൗദിയിലുമുള്ളവർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ പരസ്പരം കാണുന്നതിന് ഇൗ അതിർത്തി വഴി സാധിച്ചിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ഇടപെടൽ കാരണം യാത്രയും വലിയ തടസ്സമില്ലാതെ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ അതിർത്തി പൂർണമായി അടച്ചതായാണ് അറിയുന്നത്. സൗദി അധികൃതരുടെ ഭാഗത്ത് നിന്നുള്ള പുതിയ നടപടി ഇരു രാജ്യങ്ങളിലുമുള്ള കുടുംബങ്ങളെ ദുരിതത്തി ലാക്കുമെന്ന ആശങ്കയാണ് പരന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.