സ്വീകരണ പരിപാടിയിൽ ഡോ. അബ്ദുൽ അസീസ് സംസാരിക്കുന്നു
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിൽ എത്തിയ തളിപ്പറമ്പ് സർ സയ്യിദ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസിന് പൂർവ വിദ്യാർഥി സംഘടനയായ എസ്.എസ്.സി.ഒ.എസ്.എ നേതൃത്വത്തിൽ സ്വീകരണം നൽകി.
2015 മുതൽ കോളജ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2020ലാണ് വിരമിക്കുന്നത്. മലപ്പുറം ജില്ല വിജയഭേരി പദ്ധതിയുടെ ശിൽപിയും നിലവിൽ കണ്ണൂർ യൂനിവേഴ്സിറ്റി എൻ.എസ്.എസ് അഡ്വൈസറി ബോർഡ് മെംബറുമാണ്.അലുമ്നി പ്രസിഡന്റ് സി. ഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടി ഡോ. ഹസ്സൻ കുഞ്ഞി ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ മുൻ ചെയർമാൻ അനീസ് പള്ളിപ്പാത്ത് ഡോ. പി.ടി. അബ്ദുൽ അസീസിന് മെമന്റോ നൽകി ആദരിച്ചു. ഷാനവാസ് ചുഴലി പൊന്നാട അണിയിച്ചു. കെ.കെ. സുബൈർ സ്വാഗതം പറഞ്ഞു. ജാഫർ തയ്യിൽ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.