രാമനാട്ടുകര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഷിപ്പിങ് മെസെഞ്ചഴ്സ് കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്‍റും കോഴിക്കോട്​ രാമനാട്ടുകര സ്വദേശിയുമായ ഖാലിദ് കുനിയിൽ (51) ഖത്തറിൽ നിര്യാതനായി. മസ്തിഷ്ക ആഘാതത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ്​ മരണപ്പെട്ടത്​.

അൽ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. ഖത്തർ ഐ.സി.എഫ് അൽ സദ്ദ് യൂണിറ്റ്​ പ്രവർത്തകനുമാണ്​.

റംലയാണ്​ ഭാര്യ. മക്കൾ: ഷുഹൈബ്​, ഷെറിൻ ഷഹനാസ്​, ഷംനത്ത്​, ഷംസിയ. മരുമകൻ: ഷബീൽ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം നാട്ടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Ramanattukara native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.