ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത് സർവിസുകൾ ആഗസ്റ്റ് 8 മുതൽ പുനരാരംഭിക്കും

ദോഹ: ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ വിമാന സർവിസുകൾ ആഗസ്റ്റ് എട്ടു മുതൽ പുനരാരംഭിക്കും. വ്യാഴാഴ്ച ഖത്തർ എയർവേസ് അധികൃതർ പുറത്തിറക്കിയ വാർത്തക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ജൂലൈ 23 മുതൽ ഈ സർവിസുകൾ താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. നിലവിൽ അനുകൂലമായ സാഹചര്യത്തെ തുടർന്നാണ് സർവിസ് പുനരാരംഭിക്കുന്നത്. സർവിസുകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത് സർവിസുകൾ പുനരാരംഭിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.