Posted On
date_range Updated On
date_range തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
ദോഹ: തൊഴിൽ മന്ത്രാലയത്തിന്റെ ചില ഓൺലൈൻ സേവനങ്ങൾ വാരാന്ത്യത്തിൽ തടസ്സപ്പെടുമെന്ന് അറിയിപ്പ്. സിസ്റ്റം അപ്ഡേറ്റ്, ഡിജിറ്റൽ സംവിധാനങ്ങളുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.