ദോഹ: നിഷാൻ റമദാൻ ഷൂട്ടിങ് ചാമ്പ്യൻഷിപ് പ്രഖ്യാപിച്ച് ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ.
ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഖത്തരി ദേശീയ ടീമംഗങ്ങളും അമച്വർമാരുമടക്കം 250ലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുൻവർഷത്തെ പതിപ്പിൽനിന്നു വ്യത്യസ്തമായി ഈ വർഷം സമ്മാനത്തുക 5.50 ലക്ഷം റിയാലായി ഉയർത്തി.
ടൂർണമെന്റ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഥാനി, ചാമ്പ്യൻഷിപ് സാങ്കേതിക സമിതി മേധാവി നൂറ അൽ ഹകമി, ദാം (സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട്) പ്രോഗ്രാം ഡയറക്ടർ ഹസൻ യൂസുഫ് അൽ ഉബൈദലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
250ലധികം പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് 12ന് എയർപിസ്റ്റൾ, റൈഫിൾ ഇവന്റുകൾ ഉൾപ്പെടുന്ന സീനിയർ മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.