ദോഹ: വിശുദ്ധ റമദാനിൽ നോമ്പെടുക്കുന്നവർ ദിവസേന മരുന്ന് കഴിക്കുന്നവരാണെങ്കിൽ മരുന്ന് കഴിക്കുന്ന സമയങ്ങളിലെ മാറ്റവും മരുന്നിെൻറ അളവും ഡോക്ടറുടെ അറിവോടെയായിരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ കോർപറേറ്റ് ഫാർമസി ഡ്രഗ് ഇൻഫർമേഷൻ സെൻററുമായി 40260747, 40260760, 40260759 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എച്ച്.എം.സി ഫാർമസി എക്സിക്യൂട്ടിവ്് ഡയറക്ടർ ഡോ. മൗസ സുലൈമാൻ അൽ ഹൈൽ പറഞ്ഞു. മാധ്യമപ്രവർത്തകരുമായുള്ള വിർച്വൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. എച്ച്.എം.സി ഫാർമസിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ രാത്രി എട്ടു മണിവരെ വിവരങ്ങൾക്കായി വിളിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഡോക്ടറുടെയോ വിദഗ്ധരുടെയോ അറിവില്ലാതെ രോഗികൾ മരുന്ന് കഴിക്കുന്ന സമയങ്ങളിലും മരുന്നിെൻറ അളവിലും മാറ്റം വരുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രോഗിക്ക് മരുന്നിനോട് പ്രതികരിക്കുന്നതിനുള്ള ശേഷിയിൽ ഇത് അനാരോഗ്യകരമായ സ്വാധീനമുണ്ടാക്കും. റമദാനിൽ മരുന്ന് കഴിക്കുന്ന സമയങ്ങളിലെ പെട്ടെന്നുണ്ടാകുന്ന മാറ്റം മരുന്നിെൻറ ഫലം നൽകുന്നതിൽ മാറ്റമുണ്ടാക്കും. ചില സമയങ്ങളിൽ ആരോഗ്യത്തെ വരെ അപകടത്തിലാക്കും.
പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃേദ്രാഗം, വൃക്കരോഗം തുടങ്ങിയ മാറാവ്യാധികളുള്ള രോഗികൾ റമദാനിൽ വ്രതമനുഷ്ഠിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ തങ്ങളുടെ ഡോക്ടർമാരുമായോ ഫാർമസിസ്റ്റുകളുമായോ കൂടിയാലോചിക്കണം. രോഗമുള്ള വ്യക്തി നോമ്പെടുക്കുകയാണെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അറിവോടെയായിരിക്കണമെന്നും ഡോ. അൽ ഹൈൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.