ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റിനോടുബന്ധിച്ച് സംഘടിപ്പിക്കുന്ന 'റമദാൻ ക്വസ്റ്റ്' മെഗാ ക്വിസ് വെള്ളിയാഴ്ച വൈകീട്ട് 3:30ന് ഖത്തർ സ്‌പോർട്സ് ക്ലബിൽവെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
20-45 പ്രായപരിധിയിലുള്ള പുരുഷന്മാർക്കുള്ള തത്സമയ മെഗാ ക്വിസിനായി 400 സീറ്റുകളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇസ് ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഖത്തറിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായി 'റമദാൻ ക്വസ്റ്റ്' നെ മാറ്റാനും ലക്ഷ്യമിടുന്നു.
ഖുർആൻ, റമദാൻ, ഇസ് ലാമിക ചരിത്രം, മുസ് ലിം ലോകം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ക്വിസ് മത്സരത്തിലെ ചോദ്യ ങ്ങൾ. കഹൂത്ത് പ്ലാറ്റ്‌ഫോം വഴിയാണ് മത്സരം നടക്കുകയെന്നും മത്സരാർഥികൾ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ഫോണുമായാണ് മത്സരത്തിനെത്തേണ്ടതെന്നും സംഘാടകർ വ്യക്തമാക്കി.
ആദ്യ വിജയികളായ അഞ്ചുപേർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്‌പോട്ട് രജിസ്ട്രേഷൻ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്ഡി .ഐ.സി.ഐ.ഡിയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് വെള്ളിയാഴ്ച വൈകട്ട് നാലിന് ആരംഭിച്ച് ഇഫ്താർ സംഗമത്തോടെ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം യുവാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.