മാസപ്പിറവി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴിലെ മാസപ്പിറവി നിർണയ സമിതിക്കു മാത്രമായിരിക്കും ദോഹ: ഗോളശാസ്ത്ര കണക്കുകൾപ്രകാരം ഈ വർഷത്തെ റമദാൻ ഏപ്രിൽ 13ന് ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രിൽ 12 തിങ്കളാഴ്ച ഹിജ്റ വർഷം 1442ലെ ശഅ്ബാൻ മാസത്തിന് അവസാനമാകും. എന്നാൽ, റമദാൻ മാസപ്പിറവി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴിലെ മാസപ്പിറവി നിർണയ സമിതിക്കു മാത്രമായിരിക്കും.
ഏപ്രിൽ 12 തിങ്കളാഴ്ച ദിവസം പുലർച്ച പ്രാദേശിക സമയം 5.31ന് റമദാൻ മാസപ്പിറവി സംഭവിക്കുമെന്നും സൂര്യാസ്തമയ സമയമായ 5.55ഉം കഴിഞ്ഞ് വൈകീട്ട് 6.16നായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സിലെ എൻജിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. തിങ്കളാഴ്ച സൂര്യാസ്തമയ ശേഷവും 21 മിനിറ്റ് സമയത്തേക്ക് ചന്ദ്രൻ ദൃശ്യമാകും. പശ്ചിമ ഭാഗത്തേക്ക് പോകുംതോറും ഇതിെൻറ ദൈർഘ്യം കൂടിവരുമെന്നും അൽ അൻസാരി കൂട്ടിച്ചേർത്തു. അതേസമയം, കാലാവസ്ഥ സംബന്ധമായ ഘടകങ്ങൾ, ഭൂമിശാസ്ത്രപരവും ഗോളശാസ്ത്രപരവുമായ ഘടകങ്ങൾ തുടങ്ങിയവ ചന്ദ്രപ്പിറവി കാണുന്നതിനെ ബാധിക്കാനിടയുണ്ടെന്നും ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.