ദോഹ: കളിയുത്സവം കൊടിയിറങ്ങിയതിനു പിന്നാലെ ഖത്തറിൻെറ മണ്ണിനെ നനച്ച് മഴയെത്തി. കാലാവസ്ഥാ വിഭാഗം നൽകിയ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ച ഖത്തറിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെത്തി.
ദോഹ, അൽ വക്റ, ലുസൈൽ, ഉംസഈദ് തുടങ്ങി ഖത്തറിൻെറ വിവിധ ഇടങ്ങളിൽ കാര്യമായ മഴപെയ്തു. രാവിലെ ഇൻഡസ്ട്രിയൽ ഏരിയ, ദുഖാൻ, റാസ് ലഫാൻ തുടങ്ങിയ മേഖലകളിൽ പെയ്ത ചാറ്റൽ മഴ ഉച്ചയോടെയാണ് ദോഹയുടെ വിവിധ ഭാഗങ്ങളിൽ സജീവമായത്.
മഴക്കു പിന്നാലെ രാജ്യത്ത് തണുപ്പും ശക്തമാവുമെന്ന് കഴിഞ്ഞ ദിവസം കാലാവസസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
മഴക്കു പിന്നാലെ റോഡുകളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു. തിങ്കളാഴ്ച മഴയെത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അധികൃതർ നിർദേശം നൽകി.
വേഗത കുറക്കുക, റോഡിലെ നിർദേശങ്ങൾ പാലിക്കുക, ഇലക്ട്രിക്കൽ പോൾ-പാനലുകൾ എന്നിവർ സ്പർശിക്കാതിരിക്കുക, വാഹനങ്ങൾക്ക് അല്ലാത്ത വഴികൾ ഉപയോഗിക്കാതിരിക്കുക, അണ്ടർപാസ്-ബ്രിഡ്ജുകൾ എന്നിവ വഴി യാത്രചെയ്യുേമ്പാൾ ശ്രദ്ധിക്കുക, വെള്ളക്കെട്ടുകളിൽ വാഹനമിറക്കാതെയും വഴിതിരിച്ചുവിട്ടും ജാഗ്രത പാലിക്കുക എന്നിവ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.