??????? ?????????????????? ??????? ?????????? ?????? ????????????????

റേ​​ഡി​​യോ സു​​നോ ‘അ​​മ്മ​​മാ​​രോ​ടൊ​​പ്പം’ പ​രി​പാ​ടി ശ്ര​​ദ്ധേ​​യ​ം

ദോ​​ഹ: അ​​ക്ബ​​ർ ട്രാ​​വ​​ൽ​​സ് ഖ​​ത്ത​​റും റേ​​ഡി​​യോ സു​​നോ 91.7 എ​​ഫ്എ​​മ്മും ചേ​​ർ​​ന്നൊ​​രു​​ക്കി​​യ ‘അ​​മ്മ​​മാ​​രോ​​ടൊ​​പ്പം’ പ​രി​പാ​ടി ശ്ര​​ദ്ധേ​​യ​​മാ​​യി. വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വാ​സി​ക​ളു​ടെ അ​മ്മ​മാ​രെ​യാ​ണ്​ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാ​ൻ​ പ​രി​പാ​ടി​യി​ലൂ​ടെ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ഖ​​ത്ത​​റി​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ജോ​​ലി ചെ​​യ്യു​​ന്ന അ​​ജീ​​ഷി​​െ​ൻ​റ അ​​മ്മ ര​​മ, പ്രി​​യേ​​ഷി​​െ​ൻ​റ അ​​മ്മ രോ​​ഹി​​ണി, യ​​ഹി​​യ​​യു​​ടെ ഉ​​മ്മ മ​​റി​​യം, രാ​​ജു നാ​​യ​​രു​​ടെ അ​​മ്മ ന​​ളി​​നി, തൗ​​ഫീ​​ഖി​​െ​ൻ​റ ഉ​​മ്മ താ​​ജു​​ന്നി​​സ എ​​ന്നി​​വ​​ർ​ക്കാ​ണ്​ ഇ​തി​ലൂ​ടെ ഖ​​ത്ത​​ർ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. പ്ര​​വാ​​സി​​ക​​ളാ​​യ മ​​ക്ക​​ളെ കാ​​ണാ​​നെ​​ത്തി​​യ അ​​മ്മ​​മാ​​ർ​​ക്ക് അ​ഞ്ചു​ദി​വ​സം ഖ​ത്ത​റി​ൽ​ക​ഴി​യാ​ൻ സാ​ധി​ച്ചു. രാ​ജ്യ​ത്തെ പ്ര​​ധാ​​ന​​സ്​​ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. കൃ​​ഷി​​യി​​ടം ഖ​​ത്ത​​റൊ​​രു​​ക്കി​​യ ചാ​​യ​​സ​​ൽ​​ക്കാ​​ര​ത്തി​ലും പ​െ​ങ്ക​ടു​ത്തു. ഷോ​​പ്പി​​ങ്ങി​​ന് ലു​​ലു ഹൈ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റും അ​വ​സ​ര​മൊ​രു​ക്കി.​എം​​ആ​​ർ​​എ റെ​​സ്റ്റോ​​റ​​ൻ​റ്​ ഭ​ക്ഷ​ണ​മൊ​രു​ക്കി. റേ​​ഡി​​യോ സു​​നോ മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ കൃ​​ഷ്ണ​​കു​​മാ​ർ, അ​​മീ​​ർ അ​​ലി, അ​​ക്ബ​​ർ ട്രാ​​വ​​ൽ​​സ് ഖ​​ത്ത​​ർ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ മു​​ര​​ളി​​നാ​​യ​​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - radio suno-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.