ദോഹ : നീണ്ട വർഷക്കാലം വടകര താലൂക്കിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ചേലക്കാട് ടി.കെ ഹാഷിം കോയ തങ്ങളുടെ എട്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ജാമിഅഃ ഹാശിമിയ്യ ഖത്തർ കമ്മിറ്റി അനുസ്മരണ പരിപാടിയും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.
പരിപാടി ജാമിഅ: ഹാശിമിയ്യ പ്രസിഡൻറ് ടി കെ മുസ്തഫ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി പി.പി അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ടി പി ഹാഷിം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ ബഷീർ , എസ്.കെ.എസ്.എസ്.എഫ് ഖത്തർ കോഴിക്കോട് ജില്ലാ ട്രഷറർ റഷീദ് കെ ചേലക്കാട്, അൽ ഫിർദൗസ് മാനേജിങ് പാർട്ണർ ഇസ്മായിൽ ഇരിങ്ങന്നൂർ, മുഹമ്മദ് നദ്‌വി എടച്ചേരി, കെ.എം.സി.സി മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ വാണിമേൽ, സി.കെ അഷ്റഫ് വാണിമേൽ,ഷെരീഫ് നരിപ്പറ്റ, തലഹത് കുറുവന്ദേരി, നൗഫൽ കണ്ടൊത്, കെ.എം നജീബ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സിറാജ് എം നരിപ്പറ്റ സ്വാഗതവും വർക്കിങ് സെ്ക്രട്ടറി ടി കെ അസ്ഹർ ചേലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.