ദോഹ: പൊതുഇടങ്ങളിലെ ഒത്തുകൂടൽ നിരോധിച്ചതിൽ കൂടുതൽ വിശദീകരണങ്ങളുമായി ആഭ്യന്തരമന്ത്രാലയം. ഇതുപ്രകാരം വീടുക ളിൽ നടക്കുന്ന ഒത്തുചേരൽ പരിപാടികൾ അടക്കം നിരോധനത്തിൻ െറ പരിധിയിൽ വരും. വീടുകളിലെ സമൂഹ ചടങ്ങുകൾ, അനുശോചനയോഗ ങ്ങൾ അടക്കമുള്ളവ വിലക്കിയിട്ടുണ്ട്. പള്ളിമുറ്റങ്ങള്‍, ബീച്ചുകള്‍, പൊതുപാര്‍ക്കുകള്‍, കോര്‍ണീഷ്, വീടിന്​ പുറത ്തുള്ള മജ്​ ലിസുകളിൽ എന്നിവിടങ്ങളിലൊന്നും അനുശോചന ചടങ്ങുകള്‍ എന്നിവയുള്‍പ്പടെയുള്ള ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട്.

കോവിഡ്19 പടരാതിരിക്കാനായി സാമൂഹിക പരിപാടികള്‍ ഉള്‍പ്പടെ എല്ലാത്തരം ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രമായിരിക്കണം വാഹനയാത്ര. വാഹനയാത്രകൾക്ക്​ നിലവിൽ വിലക്കില്ല. സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി ബോധവല്‍ക്കരണ പോസ്​റ്ററുകളാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്​. മലയാളത്തിലുള്ള പോസ്​റ്റുകളുമുണ്ട്​.

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പോസ്​റ്ററുകളിൽ ആളുകൾ കൂട്ടംകൂടുന്നത്​ ഒഴിവാക്കുന്നതിൻെറ വിശദാംശങ്ങൾ പറയുന്ന ചിത്രങ്ങളുമുണ്ട്​. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, നേപ്പാളീസ്, സിംഹളീസ് എന്നീ ഭാഷകളിലും ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷ പൊതുവായും ആരോഗ്യ സുരക്ഷ പ്രത്യേകിച്ചും എല്ലാവരുടെയും പങ്കിട്ടഉത്തരവാദിത്വമാണ്. സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങളും മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണം.

കോവിഡ്​ ബാധക്കെതിരെയുള്ള രാജ്യത്തിൻെറ നടപടികൾ അനുസരിക്കുന്നതും അതിനായി സഹായം ചെയ്യുന്നതും രാജ്യ​ത്തോടുള്ള വ്യക്​തികളുടെ കടമയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആൽഥാനിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാത്തരം ഒത്തുചേരലുകളും വിലക്കിയിരിക്കുന്നത്. ഇതിൻെറ ഭാഗമായാണ്​ പൊതുപാർക്കുകളും ബീച്ചുകളും പൂർണമായും അടച്ചിരിക്കുന്നത്​.

Tags:    
News Summary - Qutar covid 19 restrictions-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.