‘ഖുറയ്യാൻ 2018’ ഫുട്​ബാൾ: മൈതർ യൂനിറ്റ്​ ചാമ്പ്യൻമാർ

ദോഹ : യൂത്ത് ഫോറം റയ്യാൻ മേഖല സംഘടിപ്പിച്ച ‘ഖുറയ്യാൻ 2018’ ഇൻറര്‍ യൂനിറ്റ്​ ഫുട്​ബാൾ ടൂർണമ​​െൻറിൽ മൈതർ യൂനിറ്റ്​ ചാമ്പ്യൻമാരായി. വക്റ ജമ്സ് അക്കാദമിയിൽ നടന്ന മത്സരങ്ങളുടെ ഫൈനലിൽ മഅ്​മൂറയെ ഒന്നിനെതിരെ മൂന്ന്​ ​ഗോളിന്​ തോൽപിച്ചാണ്​ ജേതാക്കളായത്​.
മൂന്നാം സ്ഥാനക്കാർക്കുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇൻഡസ്‌ട്രിയൽ ഏരിയ ജേതാക്കളായി.മികച്ച കളിക്കാരനായി മൈതറി​​​െൻറ സാബിത്തും ഗോൾകീപ്പറായി മഅമൂറയുടെ റഫീഖും തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഫോറം വൈസ് പ്രസിഡൻറ്​ ഷബീറിൻറ കിക്കോഫോടെ ആരംഭിച്ച മത്സരങ്ങൾ രാത്രി എട്ടിന്​ സമ്മാനദാന ചടങ്ങുകളോടെയാണ് സമാപിച്ചത്. സമ്മാനദാന ചടങ്ങിൽ സി.ഐ.സി റയ്യാൻ മേഖല ജനറൽ സെക്രട്ടറി അഹ്മദ് ഷാഫി, വൈസ് പ്രസിഡൻറ്​ ഹമീദ് മാസ്​റ്റർ എന്നിവർ സംബന്ധിച്ചു. ഖത്തറി​​​െൻറ വിവിധ മേഖലകളില്‍ സമാന മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന്​ യൂത്ത് ഫോറം സ്പോർട്സ് സെക്രട്ടറി ഷഫീഖ് അലി അറിയിച്ചു. സമാപന ചടങ്ങിൽ യൂത്ത് ഫോറം റയ്യാന്‍ മേഖലാ വൈസ് പ്രസിഡൻറ്​ ഗഫൂർ, ജനറൽ സെക്രട്ടറി ഷെറിൻ, ഫിനാൻസ് സെക്രട്ടറി ജിഷിൻ, ജോയിൻറ്​ സെക്രട്ടറി യാസിർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - qurayyan 2018 footbal-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.