ഐ.​സി.​ബി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ

ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ഐ.​സി.​ബി.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ (എ​ച്ച്.​എം.​സി) സ​ഹ​ക​ര​ണ​ത്തോ​ടെ ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​ ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഐ.​സി.​ബി.​എ​ഫ് കോ​ഓ​ഡി​നേ​റ്റി​ങ് ഓ​ഫി​സ​റു​മാ​യ ഈ​ശ് സിങ്ങാ​ൾ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും മ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്ന ഐ.​സി.​ബി.​എ​ഫ് ടീം, ​ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, ക​മ്മ്യൂ​ണി​റ്റി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ര​ക്ത​ദാ​നി​ക​ൾ എ​ന്നി​വ​രെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 230ൽ ​അ​ധി​കം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്തി. ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തവർക്ക് അം​ബാ​സ​ഡ​റും ഐ.​സി.​ബി.​എ​ഫ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് വി​ങ് ഇ​ൻ​ചാ​ർ​ജ് മി​നി സി​ബി ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ജാ​ഫ​ർ ത​യി​ൽ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ണി ഭാ​ര​തി, എ​സ്. നീ​ലാം​ബ​രി, അ​മ​ർ വീ​ർ സി​ങ്, ഖാ​ജ നി​സാ​മു​ദ്ദീ​ൻ, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ അം​ഗം സ​തീ​ഷ് വി​ല​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ഗ​രു, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബോ​ബ​ൻ, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ജോ​സ​ഫ്, വി​വി​ധ അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, പ്ര​മു​ഖ സ​മൂ​ഹ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ICBF Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.