ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേനയുടെ നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എന്നാൽ തീപിടിത്തത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചില്ല.
ഖത്തർ നാഷനൽ ലൈബ്രറി താൽക്കാലികമായി അടച്ചിടും
ദോഹ: ഖത്തർ നാഷണൽ ലൈബ്രറി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റും സോഷ്യൽ മീഡിയ പിന്തുടരമമെന്നും അധികൃതർ അറിയിച്ചു
മത്താഫ് അറബ് മ്യൂസിയം താൽകാലികമായി അടച്ചിടും
ദോഹ: മത്താഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മത്താഫ് എൻസൈക്ലോപീഡിയയിലൂടെ സേവനങ്ങൾ ലഭിക്കുമെന്നും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.