"തി​ലാ​വ -2026' അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം

ദോ​ഹ: ഐ.​സി.​എ​ഫ്. സം​ഘ​ടി​പ്പി​ച്ച 'തി​ലാ​വ-2026' അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സ​മാ​പി​ച്ചു. പ്ര​വാ​സ ലോ​ക​ത്തെ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബൃ​ഹ​ത്താ​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ന്റെ മ​ഹ​ത്വ​വും പ്രാ​ധാ​ന്യ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശു​ദ്ധ ഖു​ർ​ആ​നു​മാ​യു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ദ്റ​സ, റീ​ജി​യ​ൻ, ചാ​പ്റ്റ​ർ, നാ​ഷ​ണ​ൽ എ​ന്നീ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​ര​ങ്ങേ​റി​യ​ത്.

മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ഈ​ജി​പ്തി​ലെ ജാ​മി​അ അ​ൽ അ​സ്ഹ​ർ കോ​ള​ജ് ഓ​ഫ് ഉ​സൂ​ലു​ദ്ദീ​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​മാ​ൽ ഫാ​റൂ​ഖ് ഗ​ബ്രി​ൽ മ​ഹ്‌​മൂ​ദ്‌ അ​ൽ ദ​ഖാ​ഖ് നി​ർ​വ്വ​ഹി​ച്ചു. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​എ​ഫ്. ഇ​ന്റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് മ​മ്പാ​ട് അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി സ​ന്ദേ​ശം ന​ൽ​കി. അ​ബ്ദു​റ​സാ​ഖ് മു​സ്‌​ലി​യാ​ർ പ​റ​വ​ണ്ണ, സു​ബൈ​ർ സ​ഖാ​ഫി കോ​ട്ട​യം, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഫാ​റൂ​ഖ് ക​വ്വാ​യി, റാ​സി​ഖ് ഹാ​ജി, സ്വാ​ലി​ഹ് നൂ​റാ​നി അ​ബ്ദു​ൽ ഹ​കീം എ.​കെ. സ​കീ​ർ മാ​സ്റ്റ​ർ, ഒ.​പി. സാ​ദി​ഖ് അ​ലി, ഷ​മീ​ർ പ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. അ​ബ്ദു​റ​ശീ​ദ് സ​ഖാ​ഫി മു​ക്കം സ്വാ​ഗ​ത​വും ശ​രീ​ഫ് കാ​ര​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - "Tilawa-2026" International Quran Recitation Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.