പ്രതിരോധം, സുരക്ഷ; ഖത്തർ അമീർ -യു.കെ പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ച

ദോഹ: പ്രതിരോധവും സുരക്ഷയും അടക്കം വിവിധ മേഖലകളിൽ ഖത്തറും യു.കെയും തുടരുന്ന ഉഭയകക്ഷി സഹകരണം ചർച്ചചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.കെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.

പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചയായി. പ്രത്യേകിച്ച് സൈനിക സഹകരണം, സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള പിന്തുണ തുടങ്ങിയ സാധ്യതകൾ ഇരു നേതാക്കളും പങ്കുവെച്ചു.

Tags:    
News Summary - Defense and Security: Qatar Emir meets UK Defense Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.