ശൈഖ് മുഹമ്മദ് ബിൻ
അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.കെ വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പറുമായി ആശയവിനിമയം നടത്തി. സംഘർഷം പ്രാദേശിക -അന്താരാഷ്ട്ര സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. പ്രത്യേകിച്ച് വെള്ളം, ഭക്ഷണം, ഊർജം കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആഗോള ഊർജ സുരക്ഷയും സമുദ്രഗതാഗത സ്വാതന്ത്ര്യവും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കാനും മേഖലയിലെ സ്ഥിരത നിലനിർത്താനും സഹായിക്കുന്ന രീതിയിൽ, വിവേകത്തോടെയും സംയമനത്തോടെയും ചർച്ചകളിലേക്ക് മടങ്ങണമെന്നും ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.