ദോഹ അല്‍മദ്‌റസതുല്‍ ഇസ്‍ലാമിയ സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനം
നൽകുന്നു
ദോഹ: ദോഹ അല്‍മദ്‌റസതുല്‍ ഇസ്‍ലാമിയ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സ്വതന്ത്ര ഇന്ത്യയുമായി ബന്ധപ്പെട്ട പൊതുചോദ്യങ്ങളായിരുന്നു ക്വിസ് മത്സരത്തിന്റെ ഉള്ളടക്കം.
പ്രഥമഘട്ട മത്സരത്തില്‍ വിജയിച്ചവരെ എല്‍. പി, യു. പി, സെക്കൻഡറി തുടങ്ങിയ മൂന്ന് കാറ്റഗറികളാക്കി തിരിച്ചായിരുന്നു ഫൈനല്‍ മത്സരം നടത്തിയത്. സെക്കൻഡറി തലത്തില്‍ ഹുസ്‌ന റൈഹാന, അമന്‍ ഫര്‍ഹാന്‍, ഷാന്‍ ശംറാസ് എന്നീ വിദ്യാര്‍ത്ഥികള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ലിബാന്‍ അബ്ദുല്‍ മുനീര്‍, ഹന്ന ഫാസില്‍, റയ്യാന്‍ നാജിം എന്നിവര്‍ യു.പി തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
എല്‍.പി തലത്തില്‍ മുഹമ്മദ് ഇല്‍ഹാം ഒന്നാം സ്ഥാനവും, ഹംദാന്‍ ബിന്‍ ഹാശിം, ഹെസ്സ ഷബീര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും സദീദ അബ്ദുസ്സമദ് മൂന്നാസ്ഥാനവും നേടി.സി.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഈനുദ്ദീന്‍, എം.എം.സി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, പ്രിന്‍സിപ്പൽ ഡോ. അബ്ദുല്‍ വാസിഅ്, കോഓഡിനേറ്റര്‍മാരായ ഉസ്മാന്‍ പുലാപ്പറ്റ, മുശ്താഖ്, എല്‍.പി സെഷന്‍ ഹെഡ് സി.കെ. അബ്ദുല്‍ കരീം, ഉസ്താദ് അബുല്ലൈസ് തുടങ്ങിയവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.