ദോഹ: വ്രതം മനുഷ്യനെ പരോപകാരിയാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭ സെക്രട്ടറി ജനറൽ ഡോ.അലി മുഹ്യുദ്ധീൻ അൽഖുറദാഗി അഭിപ്രായപ്പെട്ടു.
വിശപ്പെന്തെന്ന് അനുഭവത്തിലൂടെ അറിയുന്ന മുസ്ലിമിന് മറ്റുള്ളവരുടെ ദുരിതവും പ്രയാസവും എളുപ്പത്തിൽ മനസ്സിലാകും. മനുഷ്യരുടെ മനസ്സിൽ കുടിയേറിയിരിക്കുന്ന ‘ഞാൻ’ എന്ന ഭാവത്തെ കരിയിച്ച് കളയാൻ വ്രതത്തിന് മാത്രമേ കഴിയൂ. ഓരോ മനുഷ്യരെയും വിനയം എന്തെന്ന് പഠിപ്പിക്കാൻ വ്രതം കൊണ്ട് എളുപ്പത്തിൽ സാധിക്കും. മനുഷ്യൻ പരാശ്രയമില്ലാതെ ജീവിക്കാനാകില്ല. അത് തിരിച്ചറിയാൻ വ്രതം കൊണ്ടവന് സാധിക്കുന്നു.
യഥാർത്ഥ വിശ്വാസി തനിക്ക് ഇഷ്ടപ്പെടുന്നത് െൻറ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നു. തെൻറ സഹോദരെൻറ ഇഷ്ടത്തിനായിരിക്കും അവൻ മുൻഗണന നൽകുക.
റമദാൻ മാസത്തെ സ്വീകരിക്കേണ്ടത് മനസ്സിനെ സംസ്കരിക്കാൻ തയ്യാറാണെന്ന പ്രതിജ്ഞയോടെ ആയിരിക്കണം. അതിന് വേണ്ടിയുള്ള തയ്യാറടെുപ്പുകൾ ഓരോരുത്തരിൽ നിന്നും റമദാൻ കാലത്ത് ഉണ്ടാകണമെന്നും ഖുറദാഗി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.