ദോഹ: ഖത്തർ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ഫോർ ബ്ലൈൻഡ് യുവാക്കളെ ശാക്തീകരിക്കുന്നതിനും ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ഇന്ററാക്ടിവ് ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു. ആഗസ്റ്റ് 12 -അന്താരാഷ്ട്ര യുവജന ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ഖത്തർ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ഫോർ ബ്ലൈൻഡിലെയും കാബൻ യൂത്ത് സെന്ററിലെയും അംഗങ്ങളെ ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. കാഴ്ചവൈകല്യം, പ്രധാന കാരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു അവലോകനം നൽകുന്നതിനോടൊപ്പം ഈ അവസ്ഥയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകൾ തിരുത്താനും സഹായകമായ സെഷൻ ക്യു.എസ്.സി.സി.ബി അംഗം അഹമ്മദ് അൽ കുബൈസി അവതരിപ്പിച്ചു.
കാഴ്ച പരിമിതിയുണ്ടാകുന്നത് എല്ലായ്പ്പോഴും പൂർണമായ അന്ധതയെ അർഥമാക്കുന്നില്ലെന്നും കാഴ്ചവൈകല്യം ഒരു വ്യക്തിയെ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തടസ്സമാക്കുന്നില്ലെന്നും അൽ കുബൈസി പറഞ്ഞു.
കാഴ്ച വൈകല്യമുള്ളവർക്കായി സ്ക്രീൻ റീഡറുകൾ, സ്മാർട്ട്ഫോൺ ആപ്പുകൾ, ബ്രെയിലി ഉപകരണങ്ങൾ, സ്മാർട്ട് ഗ്ലാസുകൾ, ആധുനിക സാങ്കേതിക ഉപകരണങ്ങൾ എന്നിവയും അദ്ദേഹം പ്രദർശിപ്പിച്ചു. കാഴ്ച വൈകല്യമുള്ളവരുമായി ഇടപഴകുന്നതിനുള്ള വഴികളും അദ്ദേഹം സെഷനിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.