ദോഹ: ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന സുരക്ഷാ സമ്മേളനത്തിന്‍െറ ഭാഗമായി വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായും പ്രതിനിധികളുമായും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി കൂടിക്കാഴ്ച നടത്തി.
സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈറുമായി ശൈഖ് മുഹമ്മദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളില്‍ അത് വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്തു. സിറിയന്‍ വിഷയത്തിലടക്കം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രധാന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചിയില്‍ ഇരു നേതാക്കളും വിലയിരുത്തി. ഐസിസിനെതിരായ അന്തരാഷ്ട്ര സഖ്യത്തിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രത്യേക പ്രതിനിധി ബ്രെട്ട് മഗോകുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
സിറിയയിലെയും ഇറാഖിലെയും നിലവിലെ സാഹചര്യങ്ങളും പുരോഗതിയും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
ഐ.എസിനെതിരായ നീക്കത്തില്‍ ഖത്തറിന്‍െറ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പ്രഖ്യാപിച്ചു.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജിയാന്‍ മാര്‍ക് അയ്റോടുമായും ശൈഖ് മുഹമ്മദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി.
പ്രാദേശിക തലത്തിലും രാജ്യാന്തരതലത്തിലുമായുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സിറിയയുടെ കാര്യത്തില്‍ ഖത്തറിന്‍െറ നിലപാട് വ്യക്തമാക്കിയ അദ്ദേഹം, ജനീവ കരാറിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കണമെന്നും പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.