ദോഹ: ഖത്തറിലെ പ്രവാസികളുടെ ഫുട്ബാൾ ഉത്സവമായ ‘ഖിയ’ ചാമ്പ്യൻസ് ലീഗ് അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റിന് വെള്ളിയാഴ്ച കൊട്ടിക്കലാശം. രാത്രി ഏഴിന് ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ചും, കരുത്തരായ ഗ്രാൻഡ്മാൾ എഫ്.സിയും മാറ്റുരക്കും.
ഇന്ത്യയുടെ മുൻനിര ലീഗുകളായ ഐ.എസ്.എൽ, ഐ.ലീഗ് ടൂർണമെന്റുകളിൽ തിളങ്ങിയ ഡസൻ കണക്കിന് കളിക്കാർ അണിനിരന്ന എട്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടമാണ് ഇന്ന് കൊടിയിറങ്ങുന്നത്. അവസാന ലാപ്പിലെത്തിയ സിറ്റി എക്സ്ചേഞ്ചും ഗ്രാൻഡ് മാളും മിന്നും താരങ്ങളുമായാണ് ഇന്നിറങ്ങുന്നത്.
ഇന്ത്യ അണ്ടർ 23 താരം സുഹൈൽ, പ്രതിരോധത്തിലെ ഉരുക്കുകോട്ട ക്ലാരൻ സേവ്യേർ, റിയാസ്, ഗോകുലം താരം നിതിൻ മധു, മുന്നേറ്റ നിരയിൽ അജത്, ഷിജിൻ, നസീബ് എന്നിവരാണ് സിറ്റിയുടെ കരുത്ത്.
കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സലാഹ്, ഐ.എസ്.എൽ താരങ്ങളായ അജ്സൽ, ഗനി അഹമ്മദ്, ഗോകുലത്തിന്റെ റിഷാദ്, അതുൽ ഉണ്ണി തുടങ്ങി നിരവധി പ്രമുഖരുമായാണ് ഗ്രാൻഡ്മാൾ കളത്തിലിറങ്ങുന്നത്. വൈകീട്ട് ഏഴിന് നടക്കുന്ന ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനു ശേഷമാണ് സീനിയർ താരങ്ങളുടെ കിരീടപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.