ഖിയ ചാമ്പ്യൻസ് ലീഗിൽ തമിഴർ സംഘത്തിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന ഗ്രാൻഡ്മാൾ എഫ്.സി ടീം അംഗങ്ങൾ
ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ രണ്ടാം റൗണ്ടിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ ഗ്രാൻഡ് മാൾ എഫ്.സിക്ക് തകർപ്പൻ ജയം. മറുപടിയില്ലാത്ത ഏഴ് ഗോളിന് ഖത്തർ തമിഴർ സംഘത്തെയാണ് തരിപ്പണമാക്കിയത്. കളിയുടെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ഗ്രാൻഡ് മാൾ എഫ്.സിയുടെ റിഷാദ് മാൻ ഒാഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം മത്സരത്തിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സിയും ലാൻഡ് മാർക്ക് മാക് എഫ്.സിയും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും നിരവധി ഗോൾ അവസരങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാനാകാതെ പിരിഞ്ഞു. രണ്ടാം പകുതിയിൽ സിറ്റി എക്സ്ചേഞ്ച് ആണ് ആദ്യം വല കുലുക്കിയത്. എന്നാൽ കളിയുടെ അവസാന മിനിറ്റുകളിൽ കിട്ടിയ ഫ്രീകിക്ക് ഹെഡറിലൂടെ ഗോൾ ആക്കി ലാൻഡ് റോയൽ മാക് മത്സരത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. സിറ്റി എക്സ്ചേഞ്ച് എഫ് സിയുടെ സെന്തമിഴ് മാന് ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ് റൗണ്ടിലെ അടുത്ത മത്സരങ്ങൾ മേയ് 23, 24 തീയതികളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.