ക്യൂഗെറ്റ് പുണ്യനിലാവ് ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ക്യൂ ഗെറ്റ് ഇഫ്താർ സംഗമം
ദോഹ: തൃശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളജ് അലുമ്നി ഖത്തർ ചാപ്റ്ററായ ‘ക്യൂഗെറ്റ്’ പുണ്യ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. അബൂഹമൂർ എം.ഇ.എസിൽ നടന്ന പരിപാടിയിൽ 250ഓളം പേർ പങ്കെടുത്തു.
വർഗീസ് കെ. വർഗീസ് സ്വാഗതം പറഞ്ഞു. പി.ടി ഫിറോസ് റമദാൻ സന്ദേശം നൽകി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ക്യൂഗെറ്റ് പ്രസിഡന്റ് ടോമി വർക്കി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.