ദോഹ: ഗവണ്മെന്റ് എൻജിനീയറിങ് കോളജ്, തൃശൂർ അലുമ്നി അസോസിയേഷൻ ഖത്തർ ചാപ്റ്റർ (ക്യുഗെറ്റ്) സംഘടിപ്പിച്ച വസന്തോത്സവം -25 കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 250ഓളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടി ഉദ്ഘാടനം ചെയ്തത് ക്യുഗെറ്റിന്റെ മുതിർന്ന അംഗങ്ങളായ മാത്യു ഫ്രാൻസിസ് (സ്ഥാപക പ്രസിഡന്റ്), ഷെരീഫ്, സി.കെ. രാജൻ, തോമസ്, മുഹമ്മദ് ഫൈസൽ, അഞ്ജലി പ്രസന്നൻ എന്നിവർ ചേർന്നാണ്.
മാവേലിയും പൂക്കളവും പഞ്ചാരി മേളയും ഓണസദ്യയും ആർപ്പുവിളികളും വൈവിധ്യമാർന്ന നാടൻ കളികളും പരിപാടിയെ മലയാളത്തനിമയിൽ സമന്വയിപ്പിച്ചു. ക്യുഗെറ്റ് കൾച്ചറൽ ആൻഡ് ലേഡീസ് വിങ് പ്രസിഡന്റ് ഷഹന സുബൈർ പരിപാടിക്ക് നേതൃത്വം നൽകി. നിഷാബ്, സുദേവ്, സായൂജ്, അബ്ദുൽ റഹീസ്, പ്രഫുൽ, അംജദ്, ഇലിയാസ്, ലക്ഷ്മി, നന്ദനൻ, ഗൗരി, ഫാസിൻ എന്നിവർ സന്നിഹിതരായിരുന്നു.
അതോടൊപ്പം ഗ്രോ യുവർ ഗ്രീൻ ഫുഡ് സീസൺ 3ന്റെ ഔദ്യോഗിക തുടക്കവും നടന്നു. ഗ്രോ യുവർ ഗ്രീൻ ഫുഡ് ടീമിനെ നയിക്കുന്ന ഡയസ്, സലീം, റോബിൻ, പ്രിയ ജോൺസൺ, അഖിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വസന്തോത്സവത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സസ്യവിത്തുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.