ദോഹ: ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) വീണ്ടും ആഗോള ഫുട്ബാൾ ഫെഡറേഷെൻറ അംഗീകാരം. ക്യു എഫ്എയുടെ വൈസ് പ്രസിഡൻറ് സൗദ് അല്മുഹന്നദിയെ ഫിഫ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. 2019 മു തല്‍ 2023വരെയാണ് കാലാവധി. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫുട്ബോ ള്‍ കോണ്‍ഫഡറേഷന്‍(എഎഫ്സി) കോണ്ഗ്രസിനോടനുബന്ധിച്ചായിരുന്നു തെരഞ്ഞെടുപ്പ്. എഎഫ് സി 29ാമത് ജനറല്‍ മീറ്റിങില്‍ ഫിഫ പ്രസിഡൻറ് ജിയാനി ഇന്‍ഫൻറിനോ പങ്കെടുത്തു. തെരഞ്ഞെടുപ ്പിന് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. 46 അംഗരാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ 37 വോട്ടുകള്‍ നേടിയാണ് അല്‍മുഹന്നദി തെരഞ്ഞെടുക്കപ്പെട്ടത്. അല്മുഹന്നദിക്കു പുറമെ ചൈനയുടെ ഡ്യു സവോസെ, ഇന്ത്യയുടെ പ്രഫുല്‍ പട്ടേല്‍, ജപ്പാെൻറ കൊസൊ തഷിമ, ഫിലിപ്പൈന്‍സിലെ മരിയാനോ അരനേറ്റ എന്നിവരും ഫിഫയുടെ അടുത്ത സെഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എഎഫ്സി വൈസ് പ്രസിഡൻറാണ് അല്‍ മുഹന്നദി. കൂടാതെ എഎഫ്സി കോമ്പറ്റീഷന്‍സ് കമ്മറ്റി ചെയര്മാന്, എഎഫ്സി ഏഷ്യന്‍ കപ്പ് യുഎഇ 2019െൻറ ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. ആദ്യമായാണ് ഖത്തറില്‍ നിന്നൊരാള്‍ എഎഫ്സി കോമ്പറ്റീഷന്‍സ് കമ്മറ്റി ചെയര്മാന് സ്ഥാനമേല്‍ക്കുന്നത്. 2015 ഏപ്രിലില്‍ ബഹ്റൈനില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മുഹന്നദി എഎഫ്സി വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ എഎഫ്സി പ്രസിഡൻറ് ബഹ്റൈെൻറ ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ഖലീഫയെ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുത്തു. 2013ലാണ് ശൈഖ് സല്മാന് എഎഫ്സിയുടെ പ്രസിഡൻറാകുന്നത്. 2015ല്‍ വീണ്ടും പ്രസിഡൻറായി എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ പ്രസിഡൻറ് സ്ഥാനത്തേക്ക് ഖത്തറിെൻറ സഊദ് അല്‍മുഹന്നദി, യുഎഇയുടെ മുഹമ്മദ് ഖല്ഫാന് അല്റുമൈതി എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. ഇത് പിന്‍വലിച്ചതോടെയാണ് ശൈഖ് സല്മാന് തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടു തസ്തികകളിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തെ തടയുന്നതുമായി ബന്ധപ്പെട്ട ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഖത്തറിെൻറ നിര്‍ദ്ദേശം ജനറല്‍ മീറ്റിങില്‍ അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഏഷ്യക്കുവേണ്ടിയുള്ള എഎഫ്സി വൈസ് ചെയര്‍മാനായും അല്‍മുഹന്നദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ക്യുഎഫ്എ പ്രസിഡൻറ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് ജനറല്‍ അസംബ്ലിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദിയുടെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
‘എല്ലാ ഖത്തരികൾക്കും സമർപ്പിക്കുന്നു’
എല്ലാ ഖത്തരികള്ക്കുമായുള്ള വിജയമാണ് ഫിഫ കൗണ്‍സിലിലേക്കുള്ള ഖത്തറിെൻറ തെരഞ്ഞെടുപ്പെന്ന് ക്യുഎഫ്എയുടെ വൈസ് പ്രസിഡൻറ് സൗദ് അല്‍മുഹന്നദി പ്രതികരിച്ചു. തെൻറ വിജയം ഖത്തറിെൻറ ഭരണനേതൃത്വത്തിനും തന്നെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തവര്‍ക്കായും സമര്‍പ്പിക്കുന്നതായും അല്‍മുഹന്നദി പറഞ്ഞു. ടീംവര്ക്കിെൻറ ഫലമാണ് ഈ വിജയം. ഖത്തറിെൻറ പേര് ലോക വേദികളില്‍ ഉയര്‍ത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരും. പുതിയ നേട്ടത്തില്‍ ഖത്തരി ജനങ്ങളെ അഭിനന്ദിക്കുന്നതായി സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു. ഖത്തറിെൻറയും ക്യുഎഫ്എയുടെയും ഉന്നതമായ പദവികളുടെ പ്രതിഫലനമാണ് ഈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.