പൊടിക്കാറ്റ് ഖത്തറിലേക്ക്;  ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദോഹ: ദിവസങ്ങളായി ഖത്തറില്‍ വര്‍ഷിച്ച മഴക്ക് ശമനമായെങ്കിലും വടക്കന്‍ ഉള്‍ക്കടലില്‍ നിന്നുള്ള പൊടിക്കാറ്റ് രാജ്യത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബഹ്റൈനില്‍ പ്രവേശിച്ച കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തറിന്‍െറ വടക്ക് ഭാഗങ്ങളെ ഇത് കൂടുതല്‍ ബാധിക്കുമെന്നും വകുപ്പ് അറിയിച്ചു. അന്തരീക്ഷം പൊടിപടലം നിറയുന്നതോടെ കാഴ്ചപരിധി മൂന്ന് കിലോമീറ്ററിനും താഴെയാകാനും ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പൊടിക്കാറ്റ് സംബന്ധിച്ച വിവരണവും ചിത്രവും വകുപ്പ് തങ്ങളുടെ ഒൗദ്യോഗിക സാമൂഹിക അക്കൗണ്ടുകളിലാണ് പോസ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റ് സംബന്ധിച്ചും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം, ഇടമുറിയാതെ പെയ്യുകയായിരുന്ന മഴക്ക് ഇന്നലെ ശമനമായി. മിക്കയിടത്തും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴയടങ്ങിയതോടെ നേരിയ തോതില്‍ തണുത്ത കാറ്റ് വീശുന്നത് തണുപ്പ് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. 

Tags:    
News Summary - qdust storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.