ടോക്യോയിലെത്തിയ ഖത്തർ ഒളിമ്പിക്​സ്​ ടീം അംഗങ്ങളായ മുഹമ്മദ്​ അൽ റുമൈഹിയും തലാ അബുജ്​ബാറയും പരിശീലകർക്കൊപ്പം.

ഖത്തറിൻെറ ആദ്യ സംഘം ഒളിമ്പിക്​ നഗരിയിൽ

ദോഹ: ജൂലൈ 23ന്​ ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്​സിനുള്ള ഖത്തറിൻെറ ആദ്യ സംഘം ജപ്പാനിൽ എത്തി. ഗെയിംസ്​ ഇനങ്ങളിൽ പ​ങ്കെടുക്കുന്നവരുടെ ടീമാണ്​ ഞായറാഴ്​ച ടോക്യോയിൽ പറന്നിറങ്ങിയത്​.

പുരുഷ വിഭാഗം ട്രാപ്പ്​ ഷൂട്ടിങ്ങ്​ ഇനത്തിൽ മത്സരിക്കുന്ന മുഹമ്മദ്​ അൽ റുമൈഹി, ബീച്ച്​ വോളി ടീം അംഗങ്ങളായ അഹമ്മദ്​ തിജാൻ, ഷെരിഫ്​ യൂനുസ്​ എന്നിവർക്കൊപ്പം, വനിതാ വിഭാഗം തുഴച്ചിൽ സിംഗ്​ൾസിൽ മത്സരിക്കു തലാ അബുജ്​ബാറയുമാണ്​ ​ഒളിമ്പിക്​സിനായി നേരത്തെ തന്നെ ടോക്യേവിലെത്തിയത്​. അത്​ലറ്റിക്​സ്​ ഉൾപ്പെടെ 15 അംഗ ടീമാണ്​ ഖത്തറിനായി മത്സരിക്കുന്നത്​.

ചെഫ്​ ഡി മിഷൻ മുഹമ്മദ്​ സഈദ്​ അൽ മിസ്​നദിൻെറ നേതൃത്വത്തിലാണ്​ ഇന്ത്യൻ സംഘത്തിൻെറ യാത്ര. അത്​ലറ്റിക്​സ്​ സംഘം പിന്നീട്​ ടീമിനൊപ്പം ചേരും. ​

കോവിഡ്​ സാഹചര്യത്തിൽ ടീം അംഗങ്ങളുടെ സുരക്ഷയിൽ പ്രത്യേക കരുതലുകൾ പാലിച്ചിട്ടുണ്ടെന്നും, ഒളിമ്പിക്​സ്​ സംഘാടക സമിതി വേണ്ട സജ്​ജീകരണങ്ങൾ ഒരുക്കിയതിൽ നന്ദിയുണ്ടെന്നും സംഘത്തലവൻ മുഹമ്മദ്​ അൽ മിസ്​നദ്​ പറഞ്ഞു. 

Tags:    
News Summary - Qatar's first team in Olympic city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.