ലോക സ്നൂക്കർ കിരീടം നേടിയ ഖത്തറിന്റെ അലി അൽ ഉബൈദലി
ദോഹ: ലോക സ്നൂക്കർ കിരീടത്തിളക്കത്തിൽ ഖത്തറിന്റെ അലി അൽ ഉബൈദലി. ദോഹ വേദിയായ ഐ.ബി.എസ്.എഫ് ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഹോങ്കോങ്ങിന്റെ ച്യൂങ് കാ വായെ 5-1 എന്ന സ്കോറിന് തോൽപിച്ചാണ് അലി അൽ ഉബൈദലി ലോക സ്നൂക്കർ കിരീടമണിഞ്ഞത്. ഇതാദ്യമായാണ് ഒരു അറബ് കായിക താരം ലോക സ്നൂക്കർ കിരീടത്തിൽ മുത്തമിടുന്നത്.
വ്യാഴാഴ്ച നടന്ന സെമിയിൽ ചൈനയുടെ സൂപ്പർതാരം ഡെങ് ഹാഹുയിയെ തോൽപിച്ചായിരുന്നു അലിയുടെ ഫൈനൽ പ്രവേശം.
ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ഖത്തരി താരം എന്ന റെക്കോഡ് കുറിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കിരീട നേട്ടവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.