ഗസ്സയിലേക്ക് ഖത്തറിന്റെ സഹായം തുടരുന്നു

ദോഹ: ഇസ്രോയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായവുമായി ഖത്തറിന്റെ സഹായം. അടിയന്തര സഹായമായി ഷെൽറ്റർ ടെന്റുകളും ആവശ്യവസ്തുക്കളും റഫ അതിർത്തി വഴി ഗസ്സ മുനമ്പിൽ എത്തിച്ചു.

ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 2,790 ഷെൽറ്റർ ടെന്റുകളും ആവശ്യവസ്തുക്കളുമാണ് 16 ട്രക്കുകളിലായി എത്തിച്ചത്. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ഉച്ചകോടിയുടെ തുടർച്ചയായി ഖത്തർ ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നത്.

Tags:    
News Summary - Qatar's aid to Gaza continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.