തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
ദോഹ: തൃശൂർ ജില്ലാ സൗഹൃദവേദിയുടെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിനോദയാത്ര ഷഹാനിയയിലെ അൽ ദോസരി പാർക്കിൽ സംഘടിപ്പിച്ചു. തുടർന്ന് പാർക്കിൽ സംഘടിപ്പിച്ച വിവിധ ഗെയിമുകൾ, വിനോദ പരിപാടികൾ, സമ്മാന വിതരണം തുടങ്ങിയ പരിപാടികൽ നടന്നു. വിനോദയാത്രമുഖ്യ കോഓഡിനേറ്ററായ ഡെറിക് ജോൺ, കോഓഡിനേറ്റർമാരായ സജാദ്, മഞ്ജുനാഥ് എന്നിവർ നേതൃത്വം നൽകി. തൃശൂർ ജില്ലാ സൗഹൃദവേദി വൈസ് പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് വിനോദയാത്ര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സംസാരിച്ചു. സെക്രട്ടറി പ്രമോദ് മൂന്നിനി സ്വാഗതവും യാത്രാ കോഓഡിനേറ്റർ ഡെറിക് ജോൺ നന്ദിയും പറഞ്ഞു. യാത്രയുടെ ഭാഗമായി നടന്ന വിവിധ കലാ, വിനോദ, സൗഹൃദ കായിക മത്സരങ്ങൾക്ക് കൾച്ചറൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ റസാഖ്, സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ ജാഫർ, വനിതാ കൂട്ടായ്മ ചെയർപേഴ്സൻ രേഖ പ്രമോദ്, എക്സിക്യൂട്ടിവ് അംഗം രമ്യ സജീവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.