ഒ.കെ അബൂബക്കർ
ദോഹ: ആദ്യകാല ഖത്തർ പ്രവാസി വ്യവസായിയും കെ.എം.സി.സി ഖത്തർ മുൻ പ്രസിഡന്റുമായിരുന്ന കണ്ണൂർ തൂവക്കുന്ന് സ്വദേശി ഒ.കെ അബൂബക്കർ (79) നിര്യാതനായി.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലായിരുന്ന അദ്ദേഹം നാട്ടിലും മത സാമൂഹിക രാഷ്ട്രീയ നേതൃരംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു. ആദ്യകാല മുസ്ലിം ലീഗ് നേതാവായിരുന്ന അദ്ദേഹം മികച്ച സംഘാടകനും, ഖത്തർ ഇസ് ലാഹി സെന്റർ മുൻ ഭാരവാഹികൂടിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫരീദ, ഇർഫാനുൽഹക്ക് (ഖത്തർ) സഫറാജ. മരുമക്കൾ: ഇസ്മായിൽ മലയൻകണ്ടിയിൽ കടവത്തൂർ, ഷാക്കിറ കടവത്തൂർ, ഷമീം കുറ്റ്യാടി.
സഹോദരങ്ങൾ: പരേതനായ ഒഴക്കേരീന്റെ വിട കുഞ്ഞമ്മദ് കുട്ടി ഹാജി, പരേതനായ ഒ.കെ അബ്ദുല്ലഹാജി, കുഞ്ഞാമി മലയൻകണ്ടിയിൽ കടവത്തൂർ, അയിശു മലയൻകണ്ടിയിൽ കടവത്തൂർ. പരേതന്റെ വിയോഗത്തിൽ കെ.എം.സി.സി ഖത്തർ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മികച്ച സംഘാടകനും ജീവ കാരുണ്യപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ കമ്മിറ്റി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.