ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി

ഡോ. ​അ​ലി ലാ​രി​ജാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഖ​ത്ത​ർ അ​മീ​ർ ഇ​റാ​ൻ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഇ​റാ​ൻ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ലി ലാ​രി​ജാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി ഖ​ത്ത​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ലി ലാ​രി​ജാ​നി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ, പ്രാ​ദേ​ശി​ക സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യ്‌​ക്കൊ​പ്പം പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​റാ​ൻ ഭാ​ഗ​ത്തു​നി​ന്ന് സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഡോ. ​അ​ലി ബാ​ഗേ​രി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ലി​ബെ​ക്ക്, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യും ക​ഴി​ഞ്ഞ​ദി​വ​സം ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യും അ​ലി ലാ​രി​ജാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള മ​സ്ക​റ്റ് ച​ർ​ച്ച​ക​ളു​ടെ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഖ​ത്ത​റി​ന്റെ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളി​ൽ നി​ന്ന് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് യോ​ജി​ച്ച ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Qatari Emir meets with Secretary of Iran's National Security Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.