ഡേ ​ടു ഡേ ​മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഡേ ​ടു ഡേ ​മൈഥറി​ലെ ഫു​റൂ​സി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച


ദോ​ഹ: കു​റ​ഞ്ഞ നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഷോ​പ്പി​ങ് എ​ന്ന ആ​ശ​യം വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച് പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ 'ഡേ ​ടു ഡേ', ​ഖ​ത്ത​റി​ലെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച് ​ദോ​ഹ മൈഥറി​ലെ ഫു​റൂ​സി​യ​യി​ൽ ആ​സ്പ​യ​ർ പാ​ർ​ക്കി​ന് എ​തി​ർ​വ​ശ​ത്താ​യി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മൂ​ന്ന് നി​ല​ക​ളി​ലാ​യി 8,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ലാ​ണ് സ്റ്റോ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി.​സി.​സി​യി​ലെ ഡേ ​ടു ഡേ​യ്‌​സി​ന്റെ 18ാമ​ത്തെ ശാ​ഖ​യും ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റോ​റു​മാ​ണി​ത്. ഖ​ത്ത​റി​ലെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നി​ൽ പു​തി​യ ഷോ​റൂം ആ​രം​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡേ ​ടു ഡേ ​ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ സ​മ​ദ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ പ​ട​യ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ന​ജീ​ബ് ഏ​ള്ള​ത്ത്, ബ​ഷീ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ, സ്കൂ​ൾ ഇ​ന​ങ്ങ​ൾ, കാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​ന്നു മു​ത​ൽ 20 ഖ​ത്ത​ർ റി​യാ​ൽ വ​രെ മാ​ത്ര​മു​ള്ള നി​ര​ക്കു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യാ​ണ് ഡേ ​ടു ഡേ​യ്‌​സ് പ്ര​ശ​സ്ത​മാ​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ഷോ​പ്പ​ങ് അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ തു​ട​ർ​ന്നും ല​ഭ്യ​മാ​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഖ​ത്ത​രി സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രു​മാ​യ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഉ​ദ്ഘാ​ട​ന വേ​ള​യി​ലും തു​ട​ർ​ന്നും ക്ഷ​ണി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Day to Day Furusia showroom in Mysore inaugurated on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.