ദോ​ഹ ഗോ​ൾ​ഫ് ക്ല​ബി​ൽ ന​ട​ന്ന ദേ​ശീ​യ കാ​യി​ക ദി​ന പ​രി​പാ​ടി​ക​ളി​ൽ അ​മീ​ർ ശൈ​ഖ് ത​മീം

ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ദോ​ഹ: കാ​യി​ക കു​തി​പ്പി​ന് ഊ​ർ​ജ​മേ​കി ദേ​ശീ​യ കാ​യി​ക​ദി​നം ഖ​ത്ത​റി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.കാ​യി​ക​ക്ഷ​മ​ത​യു​ടെ​യും ആ​രോ​ഗ്യ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് അ​തി​രാ​വി​ലെ മു​ത​ൽ രാ​ജ്യ​ത്തെ പാ​ർ​ക്കു​ക​ളി​ലേ​ക്കും മൈ​താ​ന​ങ്ങ​ളി​ലേ​ക്കും ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. ശാ​രീ​രി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ഐ​ക്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കാ​യി​ക വി​നോ​ദ​ങ്ങ​ളെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ‘ഐ ​ചോ​സ് സ്പോ​ർ​ട്സ്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ ബി​ദ്ദ പാ​ർ​ക്കി​ൽ കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം

ആ​ൽ​ഥാ​നി പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ, സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ​കാ​ര്യ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ

ജാ​ബി​ർ അ​ൽ നു​ഐ​മി സ​ന്നി​ഹി​ത​യാ​യി​രു​ന്നു

2012ൽ ​ആ​രം​ഭി​ച്ച ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ന്റെ 15ാമ​ത് പ​തി​പ്പി​നാ​ണ് ​ഇ​ത്ത​വ​ണ വേ​ദി​യാ​യ​ത്. സ്പോ​ർ​ട്സ് കേ​വ​ലം വി​നോ​ദം മാ​ത്ര​മ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള ബ​ന്ധം ഉ​റ​പ്പി​ക്കു​ന്ന​തി​നും സ​മ​ഗ്ര ആ​രോ​ഗ്യ​ത്തി​നും ആ​വ​ശ്യ​മാ​ണെ​ന്ന സ​ന്ദേ​ശ​വും പ​ങ്കു​വെ​ച്ചാ​ണ് ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച സൂ​ര്യ​ൻ ഉ​ദി​ച്ചു​യ​രും മു​മ്പു​ത​ന്നെ ഖ​ത്ത​റി​ലെ തെ​രു​വു​ക​ളും പാ​ർ​ക്കു​ക​ളും പൊ​തു​ഇ​ട​ങ്ങ​ളും ക​ളി സ്ഥ​ല​ങ്ങ​ളു​മെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ന്ന കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ ആ​രോ​ഗ്യ​വും ഉ​ന്മേ​ഷ​വും ല​ക്ഷ്യ​മി​ട്ട് ജ​ന​ല​ക്ഷ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി. എ​ല്ലാ​വ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി, സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ, ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​പാ​ർ​ക്കു​ക​ളി​ലും ഗ്രൗ​ണ്ടു​ക​ളി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ദോ​ഹ കോ​ർ​ണി​ഷ്, ആ​സ്പ​യ​ർ സോ​ൺ, പേ​ൾ ഖ​ത്ത​ർ, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ, ലു​സൈ​ൽ, മു​ശൈ​രി​ബ്, ക​താ​റ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​തി​രാ​വി​ലെ മു​ത​ൽ സ​ജീ​വ​മാ​യി.

ഖ​ത്ത​ർ കാ​യി​ക ദി​ന പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും, പ്ര​ത്യേ​കി​ച്ച് കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും ആ​വേ​ശ​ത്തോ​ടെ കാ​യി​ക ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി.മാ​ര​ത്ത​ൺ, ന​ട​ത്തം, സൈ​ക്ലി​ങ്, ഫു​ട്ബാ​ൾ, ബാ​സ്ക്ക​റ്റ് ബാ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് ഓ​രോ വേ​ദി​യി​ലും സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വി​നോ​ദ പ​രി​പാ​ടി​ക​ളും ഫ​ൺ ഗെ​യി​മു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ ഗോ​ൾ​ഫ് ക്ല​ബി​ൽ ന​ട​ന്ന ദേ​ശീ​യ കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ളി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. ദേ​ശീ​യ ഗോ​ള്‍ഫ് ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ക്കൊ​പ്പ​വും വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള വ​ള​ർ​ന്നു വ​രു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്കൊ​പ്പ​വും അ​മീ​ര്‍ ഗോ​ള്‍ഫ് ക​ളി​ച്ചു. ഗോ​ൾ​ഫ് ക്ല​ബ്ബി​ലെ​ത്തി​യ കു​ട്ടി​ക​ളോ​ടൊ​പ്പ​വും മ​റ്റ് ക​ളി​ക്കാ​രോ​ടും അ​ദ്ദേ​ഹം കു​ശ​ലാ​ന്വേ​ഷ​ണ​വും സ​ന്തോ​ഷ​വും പ​ങ്കു​വെ​ച്ചും പ്രോ​ത്സാ​ഹ​നം ന​ൽ​കി​യും അ​മീ​ർ ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കു​ചേ​ർ​ന്നു.


അ​മീ​ർ ന​യി​ച്ചു; ക​ളി​യാ​ര​വം നെ​ഞ്ചേ​റ്റി ഖ​ത്ത​ർ

ദോ​ഹ: വ്യാ​യാ​മ​ത്തി​ന്റെ​യും സ്പോ​ർ​ട്സി​ന്റെ​യും പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി നാ​ടെ​ങ്ങും കാ​യി​ക​ദി​നാ​ഘോ​ഷം കൊ​ണ്ടാ​ടി. രാ​ഷ്ട്ര​നേ​താ​ക്ക​ൾ, മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, സൈ​നി​ക -പൊ​ലീ​സ് മേ​ധാ​വി​ക​ൾ എ​ല്ലാ​വ​രും മൈ​താ​ന​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും ഒ​ന്നി​ച്ച് ഖ​ത്ത​റി​ന്റെ ദേ​ശീ​യ കാ​യി​ക​ദി​നം ആ​ഘോ​ഷ​മാ​ക്കി. കാ​യി​ക​ക്ഷ​മ​ത​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​വും എ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ജ്യം ഒ​ന്നി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ൾ നേ​തൃ​ത്വ​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ​ത്തി. ദോ​ഹ ഗോ​ൾ​ഫ് ക്ല​ബി​ൽ ന​ട​ന്ന ദേ​ശീ​യ കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ളി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു.

ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ​സ് ഫോ​ർ പേ​ഴ്‌​സ​ൻ​സ് വി​ത്ത് സ്‌​പെ​ഷ​ൽ നീ​ഡ്‌​സി​ൽ കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചും സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചു പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന്, സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ബി​ദ്ദ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശി​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ​കാ​ര്യ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ ജാ​ബി​ർ അ​ൽ നു​ഐ​മി സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ വ​ർ​ക്കി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ളു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും അ​ദ്ദേ​ഹം കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ബി​ദ്ദ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ബി​ൽ അ​ലി ആ​ൽ​ഥാ​നി, ഖ​ത്ത​ർ സാ​യു​ധ സേ​നാ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ന്നാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫു​ട്ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, വോ​ളി​ബാ​ൾ, അ​ത്‌​ല​റ്റി​ക്സ് തു​ട​ങ്ങി​യ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ഗോ​ൾ​ഫ് ക്ല​ബ്ബി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക്

പ്രോ​ത്സാ​ഹ​നം ന​ൽ​കി​ അ​മീ​ർ കാ​യി​ക ദി​നാ​ഘോ​ഷ​ത്തി​ൽ 


മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ധ​ന​കാ​ര്യ മ​ന്ത്രി അ​ലി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ കു​വാ​രി, കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ യാ​സ​ർ ബി​ൻ അ​ബ്ദു​ല്ല അ​ൽ ജ​മാ​ൽ, വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഇ​ബ്രാ​ഹിം ബി​ൻ സാ​ലി​ഹ് അ​ൽ നു​ഐ​മി എ​ന്നി​വ​ർ ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ സ​ന്നി​ഹി​ത​രാ​യി.

എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യം, ലു​സൈ​ൽ ബൊ​ളെ​വാ​ർ​ഡ്, 974 സ്റ്റേ​ഡി​യം, അ​ൽ ബി​ദ്ദ പാ​ർ​ക്ക്, ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്, മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ, ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്, ആ​സ്പ​യ​ർ പാ​ർ​ക്ക് തു​ട​ങ്ങി രാ​ജ്യ​ത്തി​​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​യാ​മ​വു​മാ​യി കാ​യി​ക ദി​നം ആ​ച​രി​ച്ചു. കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും മു​തി​ർ​ന്ന​വ​രു​മെ​ല്ലാം ജ​ഴ്സി​യും ബൂ​ട്ടും ധ​രി​ച്ച് മൈ​താ​ന​ങ്ങ​ളി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ പു​തി​യ ക​ളി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കാ​നും, വി​വി​ധ ക​ളി​ക​ൾ അ​റി​യാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ മേ​ഖ​ലാ സം​വി​ധാ​ന​ങ്ങ​ളും കോ​ർ​പ​റേ​റ്റു​ക​ൾ, ക​മ്പ​നി​ക​ൾ എ​ന്നി​വ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വി​നോ​ദ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - qatar sports day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.