ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നോ​ർ​ത്ത് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റും ഷെ​ൽ ഖ​ത്ത​റും സം​യു​ക്ത​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദേ​ശീ​യ കാ​യി​ക ദി​നം; തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കാ​യി​ക-വി​നോ​ദ പ​രി​പാ​ടി​ക​ളൊ​രു​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നോ​ർ​ത്ത് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റും ഷെ​ൽ ഖ​ത്ത​റും സം​യു​ക്ത​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കാ​യി​ക -വി​നോ​ദ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഖോ​റി​ലെ ബ​ർ​വ വ​ർ​ക്കേ​ഴ്സ് റി​ക്രി​യേ​ഷ​ൻ കോം​പ്ല​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 14 ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള 750 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ​

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്, ഖ​ത്ത​ർ പൊ​ലി​സ് സ്പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഗ്രൂ​പ്പ് വ്യാ​യാ​മ​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ശാ​രീ​രി​ക​ക്ഷ​മ​ത​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ന്ന സെ​ഷ​നു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

ആ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഖ​ത്ത​ർ വി​ഷ​ന്റെ​യും ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ -സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സാ​മൂ​ഹി​ക സു​സ്ഥി​ര​ത​ക്കും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് നോ​ർ​ത്ത് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ കേ​ണ​ൽ അ​ഹ​മ്മ​ദ് സാ​ദ് അ​ൽ മു​ഹ​ന്ന​ദി പ​റ​ഞ്ഞു.

ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ബ​ദ​ർ ഇ​നി​ഷ്യേ​റ്റീ​വ്' പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള ഷെ​ൽ ഖ​ത്ത​റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഷെ​ൽ ഖ​ത്ത​ർ കോ​ർ​പ​റേ​റ്റ് റി​ലേ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹു​സൈ​ൻ അ​ൽ ഹി​ജി പ​റ​ഞ്ഞു. ​ഷെ​ൽ ഖ​ത്ത​റും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ചേ​ർ​ന്നു​ള്ള ക​മ്മ്യൂ​ണി​റ്റി സം​രം​ഭ​മാ​ണ് 'ബ​ദ​ർ ഇ​നി​ഷ്യേ​റ്റീ​വ്'. തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, അ​വ​രെ ദേ​ശീ​യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ക്കു​ക, ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഏ​റ്റ​വും വ​ലി​യ താ​ൽ​ക്കാ​ലി​ക സ്പോ​ർ​ട്സ് വേ​ദി; 974 സ്റ്റേ​ഡി​യ​ത്തി​ന് ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ട്ടം

ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് നേ​ട്ടം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വി​സി​റ്റ് ഖ​ത്ത​ർ അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങു​ന്നു

ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 974 സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​റ്റ​വും വ​ലി​യ വേ​ദി​യൊ​രു​ക്കി 974 സ്റ്റേ​ഡി​യ​ത്തി​ന് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് നേ​ട്ടം. സ്പോ​ർ​ട്സി​നാ​യി ഏ​റ്റ​വും വ​ലി​യ താ​ൽ​ക്കാ​ലി​ക വേ​ദി ഒ​രു​ക്കി​യാ​ണ് റെ​ക്കോ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യാ​യ ലെ​ഖ്‌​വി​യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​സി​റ്റ് ഖ​ത്ത​ർ, മീ​ഡി​യ സി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് 974 സ്റ്റേ​ഡി​യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.

ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്‌​സ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് 113,169.68 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കാ​യി വേ​ദി ഒ​രു​ക്കി​യ​ത്. ദേ​ശീ​യ കാ​യി​ക ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് പ്ര​തി​നി​ധി പ്ര​വീ​ൺ പ​ട്ടേ​ൽ പു​തി​യ റെ​ക്കോ​ഡ് നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ​യും ല​ഖ്‌​വി​യ​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​ലി​സ് സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് കേ​ണ​ൽ അ​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഗി​ന്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

മീ​ഡി​യ സി​റ്റി​ക്ക് വേ​ണ്ടി സി.​ഇ.​ഒ ഹ​മ​ദ് ഒ​മ​ർ അ​ൽ മ​ന്നാ​യി, വി​സി​റ്റ് ഖ​ത്ത​റി​നു വേ​ണ്ടി ഇ​വ​ന്റ്സ് ആ​ൻ​ഡ് ഫെ​സ്റ്റി​വ​ൽ​സ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ബി​നാ​ലി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്വീ​ക​രി​ച്ചു. മാ​ര​ത്ത​ൺ, ന​ട​ത്തം, സൈ​ക്ലി​ങ്, ഫു​ട്ബാ​ൾ, ബാ​സ്ക്ക​റ്റ് ബാ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് 974 സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വി​നോ​ദ പ​രി​പാ​ടി​ക​ളും ഫ​ൺ ഗെ​യി​മു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

പാ​രീ​സ് ഗ്രൂ​പ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

പാ​രീ​സ് യു​നൈ​റ്റ​ഡ് ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ൽ സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​രീ​സ് യു​നൈ​റ്റ​ഡ് ഗ്രൂ​പ് അ​ൽ മെ​ഷാ​ഫി​ലെ ആ​ൽ​ഫ കേം​ബ്രി​ഡ്ജ് സ്കൂ​ളി​ൽ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. 24 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റ് ജ​ന പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പാ​രീ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ തേ​ന​ങ്കാ​ലി​ൽ, സി.​ഇ.​ഒ ഷാ​ഹി​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ യെ​ല്ലോ ടെ​ക് ഗാ​രേ​ജ് വി​ജ​യി​ക​ളാ​യ​പ്പോ​ൾ പാ​രീ​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ക്റ റ​ണ്ണേ​ഴ്‌​സ് അ​പ്പും, പാ​രീ​സ് ഹെ​ഡ് ഓ​ഫി​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ഗ്രൂ​പ് എ​ച്ച്.​ആ​ർ ഹെ​ഡ് ജോ​ൺ ക്ല​മ​ന്റ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക്യു.​ഐ.​പി.​എ കാ​യി​ക ദി​നാ​ഘോ​ഷം

ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കാ​യി​ക ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ക്യു.​ഐ.​പി.​എ) സം​ഘ​ടി​പ്പി​ച്ച 15ാമ​ത് ദേ​ശീ​യ കാ​യി​ക ദി​ന പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. രാ​വി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തോ​ടെ മു​ന്ത​സ പാ​ർ​ക്കി​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ൾ, വ​നി​ത​ക​ൾ, മു​തി​ർ​ന്ന​വ​ർ തു​ട​ങ്ങി വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യം, സൗ​ഹൃ​ദം, ഐ​ക്യം എ​ന്നീ മൂ​ല്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ആ​ക​ർ​ഷ​ണ​മാ​യി മാ​റി. ഖ​ത്ത​റി​ന്റെ ദേ​ശീ​യ ദ​ർ​ശ​ന​ത്തി​ന​നു​സൃ​ത​മാ​യി കാ​യി​ക സം​സ്കാ​ര​വും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - National Handicraft Day; Ministry of Home Affairs organizes handiwork and entertainment programs for workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.