അൽ ജസീറ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം: രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി

ദോഹ: ഗസ്സ മുനമ്പിൽ അൽ ജസീറ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഈ സംഭവത്തെ ഭാവനാതീതമായ കുറ്റകൃത്യങ്ങളെന്നാണ് പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചത്.

അന്താരാഷ്ട്ര സമൂഹത്തിനും അതിന്റെ നിയമങ്ങൾക്കും ഈ ദുരന്തം തടയാൻ കഴിയാത്ത സാഹചര്യമാണ്, ഗസ്സ മുനമ്പിൽ ഇസ്രായേൽ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ ഭാവനാതീതമാണ്. മാധ്യമപ്രവർത്തകരായ അനസ് അൽ ഷരീഫ്, മുഹമ്മദ് ഖുറൈഖിയ, സഹപ്രവർത്തകർ എന്നിവർക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ -പ്രധാനമന്ത്രി എക്സിൽ പോസ്റ്റിൽ പറഞ്ഞു.

Tags:    
News Summary - Qatari Prime Minister strongly condemns attacks on Al Jazeera journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.