മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ച​ർ​ച്ച

ദോ​ഹ: ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്​​ദു​ല്ല​യു​മാ​യി ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​ര​ന്ത​ര​മാ​യ ഏ​കോ​പ​ന​ത്തി​​ന്റെ​യും ആ​ലോ​ച​ന​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ, മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ശ​ദ​മാ​യി അ​വ​ലോ​ക​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ശ​യ​വി​നി​മ​യം ന​ട​ന്ന​ത്.

Tags:    
News Summary - Qatari Prime Minister, Saudi Foreign Minister discuss regional developments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.