ദോഹ: പുതുമോടിയോടെ ഉദ്ഘാടനം നിർവഹിച്ച ദാർ അൽ കുതുബ് അൽ ഖത്തരിയ (ഖത്തരി ബുക്സ് ഹൗസ്) ഫോട്ടോഗ്രഫി മത്സരവുമായി സാംസ്കാരിക മന്ത്രാലയവും ഖത്തർ ഫോട്ടോഗ്രഫി സെന്ററും. മേഖലയിലെ ആദ്യ പുസ്തകാലയമായ ഖത്തരി ബുക് ഹൗസ് കെട്ടിടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ പകർത്തേണ്ടത്.
കെട്ടിടത്തിന്റെ പുതുമയും പൈതൃകവും മുതൽ പുറത്തെയും അകത്തെയും മോടിയും വരെ പകർത്താം. പ്രഫഷനൽ കാമറയിൽ പകർത്തിയ ചിത്രങ്ങളാണ് പരിഗണിക്കുന്നത്.
എല്ലാ പ്രായക്കാർക്കും മത്സരിക്കാം. ഒന്നാം സ്ഥാനത്തിന് 10,000 റിയാലും രണ്ടാം സ്ഥാനത്തിന് 7500 റിയാലും, മൂന്നാം സ്ഥാനത്തിന് 5000 റിയാലും സമ്മാനമായി ലഭിക്കും. നാല് മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് ആയിരം റിയാൽ വീതവും നൽകും. ഒരാൾക്ക് അഞ്ച് ചിത്രം വരെ സമർപ്പിക്കാം. ഏപ്രിൽ ആറിനുള്ളിൽ ചിത്രങ്ങൾ pc@qpc.qa എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.