ദോഹ : നിയമവും സ്പോര്‍ട്സും - കാലിക വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ദോഹയില്‍ അടുത്ത വാരം ഉച്ചകോടി നടക്കും. ഖത്തര്‍ ഒളിമ്പിക് കമ്മറ്റിയുടെ സഹകരണത്തോടെ ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലോ കോളേജാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. നിയമ - കായിക രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ മേഖലയിലെ ഉന്നതരും ഇതില്‍ പങ്കു കൊള്ളും.
ഫെബ്രുവരി 19 , 20 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ രാജ്യത്ത് കായിക രംഗത്തുള്ള നിയമ വികാസത്തെക്കുറിച്ചു വിപുലമായ ചര്‍ച്ച നടക്കും. അതോടൊപ്പം കായിക നിയമങ്ങളെ ഇതര നിയമങ്ങളുമായി താരതമ്യ പഠനത്തിന് വിധേയമാക്കുകയും ചെയ്യം.
മേഖലയില്‍ പൊതുവെയും രാജ്യ നിവാസികള്‍ക്കിടയില്‍ പ്രത്യേകിച്ചും കായിക നിയമങ്ങളെക്കുറിച്ചു അവബോധം വളര്‍ത്തുകയാണ് ഇതിന്‍െറ ലക്ഷ്യം. കായിക മേഖലയില്‍ മുതല്‍ മുടക്കുന്നതിന്‍െറ പ്രാധാന്യം പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഉച്ചകോടി സഹായകമാകും.
കായിക മേഖല നേരിടുന്ന സാങ്കേതികവും നിയമപരവുമായ വെല്ലുവിളികളും ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്. വിഷ്വല്‍ 2030 മുന്നില്‍ കണ്ടുകൊണ്ട് രാജ്യത്തിന്‍െറ കായിക വളര്‍ച്ചക്കും പുരോഗതിക്കുമുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദശേിക്കുകയും ഈ സമ്മേളനത്തിന്‍്റെ മുഖ്യ അജണ്ടയാണ്. 2022 ല്‍ ദോഹ ആതിഥ്യം നല്‍കുന്ന ലോകകപ്പ് ഉള്‍പ്പടെ വിവിധങ്ങളായ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച വിഷയമാക്കുന്നുണ്ട്.
വലിയ വലിയ കായിക മാമാങ്കങ്ങള്‍ക്ക് ആതിഥ്യമരുളുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തു രൂപപ്പെട്ടു വരുന്ന കായിക പുരോഗതിയുടെ ഭാഗമാണ് ഈ ഉച്ചകോടിയെന്നു ഖത്തര്‍ യൂണിവേഴ്സിറ്റി ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് ഖുലൈഫി മാധ്യമങ്ങളോട് പറഞ്ഞു. കായിക മാധ്യമ രംഗത്തും കായിക നിക്ഷേപ രംഗത്തും വന്‍ പുരോഗതി കൈവരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.