ഏഷ്യൻ ഹാൻഡ്​ബാൾ: അഞ്ചാം തവണയും കിരീടമണിഞ്ഞ്​ ഖത്തർ

ദോഹ: സൗദിയിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്​റൈനെ ​വീഴ്​ത്തി ഖത്തറിന് കിരീടനേട്ടം. ടൂർണമെന്‍റിൽ ഒരു കളിപോലും തോൽക്കാതെ മുന്നേറിയ ഖത്തർ 29-24 സ്​​കോറിനായിരുന്നു ബഹ്​റൈനെ വീഴ്ത്തി തുടർച്ചയായി അഞ്ചാം തവണയും ഏഷ്യൻ ഹാൻഡ്​ബാൾ കിരീടം ചൂടിയത്​.

2014, 2016, 2018, 2020 ടൂർണമെന്‍റുകളിൽ കിരീടമണിഞ്ഞ ഖത്തർ ഇക്കുറിയും പതിവ്​ തെറ്റിച്ചില്ല. അഞ്ചിൽ നാലു തവണയും ഫൈനലിൽ ബഹ്​റൈനെയായിരുന്നു തോൽപിച്ചത്​. തുടർച്ചയായ മൂന്ന്​ ജയങ്ങളും സ്വന്തമാക്കിയാണ്​ ​പ്രാഥമിക ഗ്രൂപ്പ്​ റൗണ്ടിൽ മുന്നിലെത്തിയത്​.

സൗദി, കൊറിയ, ഉസ്​ബെകിസ്താൻ ടീമുകൾ മത്സരിച്ച മെയിൻ ഗ്രൂപ്പ്​ റൗണ്ടിലും വിജയം തുടർന്ന്​ ഗ്രൂപ്പ്​ ജേതാക്കളായി സെമിയിൽ കടന്നു. ഇതേ പ്രകടനം സെമിയിൽ ഇറാനെതിരെയും തുടർന്നു.

Tags:    
News Summary - qatar won asian handball championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.