ദോഹ: ഗതാഗത വകുപ്പുമായി സഹകരിച്ച് വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി രാജ്യത്തെ മുഴുവൻ ഫാഹിസ് സെൻററുകളും അടുത്ത മാസം മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വുഖൂദ് അറിയിച്ചു.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹിസ് പരിശോധനാ കേന്ദ്രമൊഴികെ എല്ലാ കേന്ദ്രങ്ങളും ആഗസ്റ്റ് 9ന് തുറക്കും. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വാഹനങ്ങൾ സാങ്കേതിക പരിശോധനക്കായി നേരിട്ട് എത്തിക്കേണ്ടതില്ലെന്നുള്ള നിലവിലെ തീരുമാനം ആഗസ്റ്റ് 1 മുതൽ ഒഴിവാക്കും. ജൂലൈ 31ന് ശേഷം ഒൺലൈനിൽ വാഹന പരിശോധനക്കായി രജിസ് റ്റർ ചെയ്തവർ ഫാഹിസ് കേന്ദ്രങ്ങളിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കണം.
ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധനക്ക് വിധേയമാകേണ്ട ഹെവി വാഹനങ്ങൾ അൽ മസ്റൂഅയിലെ കേന്ദ്രത്തിലെത്തിയാണ് പരിശോധന പൂർത്തീകരിക്കേണ്ടത്. കോവിഡ്–19 വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫാഹിസ് സെൻററുകളിലെ വാഹനങ്ങളുടെ പരിശോധന നിർത്തലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.