കോൺകാകഫ് ഗോൾഡ് കപ്പ് 2021 : ആദ്യ ഗൾഫ് രാജ്യമായി ഖത്തർ പങ്കെടുക്കും

ദോഹ: അടുത്ത വർഷം നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ പങ്കെടുക്കുമെന്ന് ഖത്തർ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.

നോർത്ത്​ അമേരിക്ക, ​െസൻട്രൽ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഫുട്​ബാൾ മേഖലയിലെ കോൺഫെഡറേഷനാണ്​​ കോൺകകാഫ്​. 2021 ജൂലൈ രണ്ട്​ മുതൽ ജൂലൈ 25 വരെ അമേരിക്കയിലാണ് ചാമ്പ്യൻഷിപ് നടക്കുക. ഇതോടെ ഗോൾഡ് കപ്പിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യവും രണ്ടാമത്തെ ഏഷ്യൻ രാജ്യവുമായി ഖത്തർ മാറും. 2022ൽ നടന്ന ഗോൾഡ് കപ്പിൽ ദക്ഷിണ കൊറിയയാണ് ആദ്യമായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങളാണ് കോൺകകാഫ് ഗോൾഡ് കപ്പിൽ പങ്കെടുക്കുന്നത്. 2023ലെ ഗോൾഡ് കപ്പിലും ഖത്തർ പങ്കെടുക്കുമെന്ന് ക്യു.എഫ്.എ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ ഫുട്ബാൾ അസോസിയേഷനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറിയും ചേർന്ന് കോൺകകാഫുമായി (നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ അസോസിയേഷൻ ഫുട്ബാൾ) ചേർന്ന് ഒപ്പുവെച്ച തന്ത്രപ്രധാന പങ്കാളിത്ത കരാറി​െൻറ ഭാഗമായാണ് ഖത്തറി​െൻറ പങ്കാളിത്തം.

അടുത്ത വർഷം അർജൻറീനയിലും കൊളംബിയയിലുമായി നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ശേഷമായിരിക്കും ഖത്തർ ഗോൾഡ് കപ്പിനായി അമേരിക്കയിലേക്ക് തിരിക്കുക.

കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും ഖത്തർ പങ്കെടുത്തിരുന്നു. പരാ​െഗ്വയെ രണ്ട് ഗോളടിച്ച് സമനിലയിൽ തളച്ച ഖത്തർ അർജൻറീനക്കെതിരെ മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ കിരീടനേട്ടവും കോപ്പ അമേരിക്കയിലെ പങ്കാളിത്തവും ഖത്തർ ദേശീയ ടീമിന് ലോകകപ്പിലേക്കുള്ള പ്രയാണത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന് പരിശീലകൻ ഫെലിക്സ്​ സാഞ്ചസ്​ നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോകത്തിലെതന്നെ പ്രധാനപ്പെട്ട രാജ്യാന്തര ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളിലൊന്നാണ് ഗോൾഡ് കപ്പ് ടൂർണമെൻറ്​. 2021ലും 2023ലും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തറിന് ലഭിച്ച ക്ഷണം ആവേശം കൊള്ളിക്കുന്നുവെന്നും ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്​മദ് ആൽ ഥാനി പറഞ്ഞു.

ലോകകപ്പി​െൻറ ഉദ്ഘാടന മത്സരത്തിന് കേവലം 17 മാസം മുമ്പാണ് ഗോൾഡ് കപ്പ് നടക്കുക. ഖത്തർ ദേശീയ ടീമിനെ സംബന്ധിച്ച് ഇത് വലിയ നേട്ടമാകും. വലിയ ടീമുകളുമായി മത്സരിച്ച് പരിചയ സമ്പത്ത് വർധിപ്പിക്കുന്നതിന് ചാമ്പ്യൻഷിപ് തുണയാകുമെന്നും ശൈഖ് ഹമദ് ആൽ ഥാനി വ്യക്തമാക്കി. ലോകകപ്പ് ആതിഥേയരെന്ന നിലയിൽ 2022ൽ നടക്കാനിരിക്കുന്ന ടൂർണമെൻറി​െൻറ ഉദ്ഘാടന മത്സരത്തിൽ പന്തുതട്ടുന്ന ടീമുകളിലൊന്ന് ഖത്തറായിരിക്കും.

2022 നവംബർ 21നാണ് ഉദ്ഘാടന മത്സരം. 2019ലെ ഏഷ്യൻ കപ്പ് കിരീട നേട്ടം ലോകകപ്പിലേക്ക് തയാറെടുക്കുന്ന ഖത്തർ ദേശീയ ടീമി​െൻറ യാത്രയിലെ സുപ്രധാന നാഴികക്കല്ലായിരുന്നുവെന്നും ഭാവി തയാറെടുപ്പുകൾക്കുള്ള മറ്റൊരു സുവർണാവസരമായിരിക്കും ഗോൾഡ് കപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.